Connect with us

Gulf

മതനിന്ദ :അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം പിഴയും

Published

|

Last Updated

അബുദാബി | മതനിന്ദക്കെതിരെ കര്‍ശനനടപടികളുമായി യു എ ഇ. നേരിട്ടോ നവമാധ്യമങ്ങള്‍ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ നിന്ദിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. ആളുകളെ ജാതി, മതം, വര്‍ണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്പെഷ്യലിസ്റ്റ് അമീന അല്‍ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വര്‍ഷത്തേക്ക് ജയിലിലടക്കുകയും ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.

എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവര്‍ക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യു എ ഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്‌കാരം എന്നിവ പരിഗണിക്കാതെ തന്നെ യു എ ഇയില്‍ അവരെ തുല്യമായി കാണുന്നു, എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അല്‍ മസ്രൂയി പറഞ്ഞു. ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തില്‍ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങള്‍ക്കാണ് കടുത്ത ശിക്ഷ നല്‍കുന്നത്. നവമാധ്യമങ്ങള്‍ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറല്‍ ലോ നമ്പര്‍ (2) അനുസരിച്ച്, ആര്‍ട്ടിക്കിള്‍ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാല്‍ 250,000 ദിര്‍ഹം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുന്നത്.പള്ളി, ക്ഷേത്രം, സിനഗോഗ്, പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാള്‍ക്കെതിരെയും നിയമപ്രകാരം കര്‍ക്കശ നടപടിയുണ്ടാകുമെന്ന് അല്‍ മസ്രൂയി പറഞ്ഞു.

---- facebook comment plugin here -----

Latest