Connect with us

National

ജെ എന്‍ യു അക്രമം: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക അവലോകന സമതിയില്‍ നിന്നും സി പി ചന്ദ്രശേഖര്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്
സാമ്പമ്പത്തിക വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ നിന്ന് ജെ എന്‍ യു പ്രൊഫസര്‍ രാജിവെച്ചു. പ്രൊഫസര്‍ സി പി ചന്ദ്രശേഖറാണ് സ്റ്റാസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്.

ജെ എന്‍ യു അക്രമം സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. നമ്മള്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതിലൂടെയുണ്ടായത്. വിശ്വാസം നഷ്ടപ്പെട്ട ഒരു സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് ചന്ദ്രശേഖര്‍ രാജിക്ക് ശേഷം പ്രതികരിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജെ എന്‍ യുവില്‍ ചൊവ്വാഴ്ച ചേരുന്ന കമ്മിറ്റി യോഗത്തില്‍ താന്‍ പങ്കെടുക്കുന്നില്ല. കൂടാതെ, നിലവിലെ സാഹചര്യങ്ങളില്‍, ഈ സമിതിക്ക് സമീപകാലത്ത് ദുര്‍ബലപ്പെടുത്തിയിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്ന് തനിക്ക് തോന്നുന്നുവെന്നും ചന്ദ്രശേഖര്‍ തന്റെ രാജിക്കത്തില്‍ പറയുന്നു
ശക്തമായതും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കെട്ടിപ്പടുക്കുന്നതിനായി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ വളരെയധികം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇപ്പോള്‍ സമിതിയുടെ സ്വയംഭരണാധികാരം കുറച്ചതില്‍ നിര്‍ഭാഗ്യകരമാണ്, നന്നായി മുന്നോട്ട് പോയിരുന്ന ഒരു സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും കത്തിലുണ്ട്.

Latest