Connect with us

Kerala

കല്ലേറേറ്റ് മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്‌സാണ്ടറിന് പരുക്ക്

Published

|

Last Updated

കൊച്ചി |  കാറില്‍ സഞ്ചരിക്കുന്നതിനിടെ കല്ലേറ് ഏറ്റ് മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്‌സാണ്ടറിന്റെ തലക്ക് പരുക്ക്. ഇന്ന് രാവിലെ 9.30ഓടെ കൊച്ചി ബാനര്‍ജി റോഡിലെ മുത്തൂറ്റിന്റെ പ്രധാന ഓഫീസിലേക്ക് വരുന്നതിനിടെയാണ് അലക്‌സാണ്ടറിന്റെ കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നു. തലക്ക് നിസാര പരുക്കേറ്റ അലക്‌സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി.

43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയിരുന്നു. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതിനെ തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്. സമരക്കാര്‍ക്കിടയില്‍ നിന്നാണ് കല്ലേറുണ്ടായതെന്നാണ് മുത്തൂറ്റ് ഉടമകള്‍ ആരോപിക്കുന്നത്.

 

---- facebook comment plugin here -----

Latest