Connect with us

International

അമേരിക്കന്‍ സേന ഇറാഖ് വിടില്ലെന്ന് പ്രതിരോധ സെക്രട്ടറി

Published

|

Last Updated

ബാഗ്ദാദ്/ ടെഹ്‌റാന്‍ | എന്തൊക്ക സമ്മര്‍ദങ്ങളുണ്ടായലും നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ സേനയെ ഇറാഖില്‍ നിന്ന് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്് യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍. നേരത്തെ ഇത് സംബന്ധിച്ച് ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് എസ്‌പെറിന്റെ പ്രഖ്യാപനം. അമേരിക്കന്‍ സേന രാജ്യംവിടണമെന്ന ആവശ്യവുമായി ഇറാഖി ജനത രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് ശേഷം ഇത് കൂടുതല്‍ ശക്തമായിരിക്കുകയാണ്. സുലൈമാനിയുടെ മരണ ശേഷം ഇറാഖ് പാര്‍ലിമെന്റില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ ഇറാഖിലെ മതനേതാവ് മൊക് താദ അല്‍ സദ്‌റും അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ഖബറടക്കം ഇന്ന് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി നടക്കും. അദ്ദേഹത്തിന്റെ മൃതദേഹവമുായുള്ള വിലാപയാത്രയില്‍ ജനലക്ഷങ്ങളാണ് അണനിരന്നത്. അമേരിക്കക്കെതിരെ വികാരപരമായ മുദ്രാവാക്യം മുഴക്കിയായിരുന്നു ജനം വിലാപ യാതയില്‍ അണിനിരന്നത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് സുലൈമാനിയുടെ പിന്‍ഗാമി ഇസ്മായില്‍ ഖാനി വ്യക്തമാക്കിയിരുന്നു.

 

Latest