Connect with us

National

ജെ എന്‍ യുവിലെ സംഘ്പരിവാര്‍ അക്രമം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  ജെ എന്‍ യു ക്യാമ്പസിലും ഹോസ്റ്റലും കയറി മുഖംമൂടി ധരിച്ച ഗുണ്ടകളും എ ബി വി പിക്കാരപും ചേര്‍ന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് സംബന്ധിച്ച് മൂന്ന് പരാതികള്‍ ലഭിച്ചതായും വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ടാണ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. കേസില്‍ പോലീസ് ആദ്യ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു.

അതിനിടെ ഇന്നലെയുണ്ട ആക്രമണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ഫോണില്‍ സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി. ജെ എന്‍ യു ആക്രമണത്തില്‍ അടിയന്തര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടത്താന്‍ ലെഫ്റ്റന്‍ഡ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേ സമയം അക്രമത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെ എന്‍ യു ഹോസ്റ്റല്‍ വാര്‍ഡന്‍ തലവന്‍ രാജിവെച്ചു. ജെ എന്‍ യുവിലെ സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ ചീഫ് ആര്‍ മീന രാജിവെച്ചു. സബര്‍മതി ഹോസ്റ്റലിലാണ് ഇന്നലെ വ്യപക അക്രമം നടന്നത്. അതേ സമയം വാര്‍ഡന്‍ ആക്രമത്തിന് ഒത്താശ ചെയ്‌തെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികല്‍ രംഗത്തെത്തി. ക്യാമ്പസില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ആസൂത്രം നടന്ന ആര്‍ എസ് എസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ അംഗമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അതിനിടെ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് പറയുന്നുണ്ടെങ്കിലും ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ക്യാമ്പസിന് പുറത്തുള്ള നാല് പേര്‍ കസ്റ്റഡിയിലുള്ളതായി പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു അറസ്റ്റ് പോലും പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളും അധ്യപാകരും അടക്കം 35 പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. ഇതില്‍ സര്‍വ്വകലാശാല യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Latest