Connect with us

Kerala

നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കോഴിക്കോട് |  പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഗൃഹസമ്പര്‍ക്ക പരിപാടിക്കായി ബി ജെ പി പുറത്തിറക്കിയ ലഘുലേഘകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തയായി ഇ കെ വിഭാഗം സമസ്ത അറിയിച്ചു. നാസര്‍ ഫൈസി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ബി ജെ പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിക്കുകയും ചെയ്ത നാസര്‍ ഫൈസിയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സമുദായത്തേയും സംഘടനയെയും ഒറ്റിക്കൊടുക്കുന്ന നടപടിയാണിതെന്നായിരുന്നു പ്രധാന വിമര്‍ശനം. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജമലുല്ലൈലി തങ്ങളും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂരും വിമര്‍ശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.