Connect with us

National

ജെ എന്‍ യുവിലെ സംഘ്പരിവാര്‍ ഗുണ്ടാ ആക്രമണം: നാല് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാഥികളെ മുഖംമൂടി ധരിച്ചെത്തി മാരകായുധങ്ങളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആര്‍ എസ് എസ് -എ ബി വി പി പ്രവര്‍ത്തകരായ നാല് പേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്തുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് ഇന്ന് പുലര്‍ച്ചെ ക്യാമ്പസില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയത് വിവാദമായി. പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പോലീസ് ക്യാമ്പസില്‍ നിന്ന് പുറത്തുപോകണമെന്നും അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികല്‍ ആവശ്യപ്പെട്ടു.

അക്രമത്തെ തുടര്‍ന്ന് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് വി സിയുടേതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വി സി ഭീരുവിനെ പോലെ പെരുമാറുകയാണ്. ജെ എന്‍ യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വി സി രാജിവെക്കും വരെ സമരം തുടരാനാണ് നീ്ക്കം. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് ആസ്ഥാനമായ ഐ ടി ഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരടക്കം നിരവധി പേര്‍ പോലീസ് ആസ്ഥാനത്ത് എത്തി. ആക്രമണത്തിന് ശേഷം ജെ എന്‍ യുവിനകത്ത് കൂട്ടം കൂടിയിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള പോലീസ് നീക്കം രാഷ്ട്രീയ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. രെന്ന് സൂചന

---- facebook comment plugin here -----

Latest