Connect with us

National

ജെ എന്‍ യു അക്രമം ആര്‍ എസ് എസ് ആസൂത്രിതം: വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികളേയും അധ്യാപകരേയും എ ബി വി പി പ്രവര്‍ത്തകരും മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകളും തല്ലിചതച്ചത് കൃത്യ ആസൂത്രണത്താല്‍. ഇത് തെളിയിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു. ഫ്രണ്ട് ഒഫ് ആര്‍ എസ് എസ്, യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെ അക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സന്ദേശങ്ങള്‍ നടന്നത്.

ജെ എന്‍ യുവിലെ “ദേശ വിരുദ്ധരെ” ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെ എന്‍ യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും എ ബി വി പി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.