Connect with us

Kerala

മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കമില്ല; കേന്ദ്രം പറയുന്നത് അംഗീകരിക്കും: മാണി സി കാപ്പന്‍

Published

|

Last Updated

കോട്ടയം | മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കമില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഇക്കാര്യത്തില്‍ എന്‍ സി പി കേന്ദ്ര നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ശരദ് പവാറുമായി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതിനെകുറിച്ച് അറിയില്ലെന്നും തന്നെ കണ്ട മാധ്യമങ്ങളോട് മാണി സി കാപ്പന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി മന്ത്രി എ കെ. ശശീന്ദ്രനും മാണി സി കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുകയും പകരം മന്ത്രിസ്ഥാനം മാണി സി കാപ്പന് നല്‍കുകയും ചെയ്യണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Latest