Connect with us

Kerala

സമയക്രമത്തില്‍ നേരിയ മാറ്റം; മരടില്‍ രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനുട്ടിന്റെ ഇടവേളയില്‍

Published

|

Last Updated

കൊച്ചി  | മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമത്തില്‍ നേരിയമാറ്റം വരുത്തി. ആദ്യത്തെ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ വ്യത്യാസത്തിലായിരിക്കും. ജനുവരി 11,12 തിയതികളിലാണ് തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ളാറ്റുകള്‍ പൊളിക്കുന്നത്.എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയ വ്യത്യാസം സംബന്ധിച്ച് ്അറിയിപ്പുള്ളത്.

പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിക്ക് ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫഌറ്റും 11.05ന് ആല്‍ഫാ സെറീന്‍ ഫഌറ്റും പൊളിക്കും. നേരത്തെ, എച്ച് ടു ഒ പൊളിച്ച് അരമണിക്കൂറിനു ശേഷം ആല്‍ഫാ സെറീന്‍ പൊളിക്കാനായിരുന്നു തീരുമാനം. ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറു മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.

ആദ്യ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ ഇടവേളയിലാണെന്നാണ് പുതിയ പട്ടികയില്‍ പറഞ്ഞിരിക്കുന്നത്. പതിനൊന്നാം തിയതി ആദ്യം എച്ച് ടു ഒയും പിന്നീട് ആല്‍ഫാ സെറീനും പൊളിക്കും.