Connect with us

International

ഇറാന്‍ രഹസ്യ സേന തലവനക്കം ഏഴ് പേര്‍ യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ് | ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യാമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേന തലവനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട ചെയ്തു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണെന്ന് പെന്റഗണ്‍ പറഞ്ഞു. വിദേശത്തെ അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷയെ കരുതിയാണ് ആക്രമണം എന്നും പെന്റഗണ്‍ വ്യക്തമാക്കി.ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്.