Connect with us

Kerala

ബി ഡി ജി എസിലും അഭിപ്രായ ഭിന്നത രൂക്ഷം; സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞ് സുഭാഷ് വാസു

Published

|

Last Updated

ആലപ്പുഴ | എസ് എന്‍ ഡി പി നേതൃതലത്തിലെ ഭിന്നത ബി ഡി ജി എസിലേക്കും വ്യാപിക്കുന്നു. അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ പ്രതിഫലനമായി ബി ഡി ജി എസ്
സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 2018 ജൂലൈയിലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായത്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ബി ഡി ജെ എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഈ പദവി.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നതയാണ് സുഭാഷ് വാസുവിന്റെ രാജിക്ക് വഴിതെളിച്ചത്. കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ടിരുന്നു.രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ താലൂക്ക് യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.