Connect with us

National

നാലര മാസത്തിന് ശേഷം ജമ്മു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ എസ് എം എസ് സേവനം പുന:സ്ഥാപിച്ചു

Published

|

Last Updated

ശ്രീനഗര്‍ | നാലര മാസത്തിന് ശേഷം പുതു വര്‍ഷ ദിനത്തില്‍ ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ് എം എസ് സേവനം പുനരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ് എം എസ് സേവനം പുനരാരംഭിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിറകെ ആഗസ്റ്റ് നാലിനാണ് മൊബൈല്‍ ഫോണ്‍ സേവനങ്ങളടക്കം നിര്‍ത്തിവെച്ചത്.

എസ് എം എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്‌ലൈന്‍പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്.

അതേ സമയം മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല

Latest