Connect with us

National

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2020 മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് (സി ബി ഡി ടി) തീയതി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ, 2019 ഡിസംബര്‍ 31 ആയിരുന്നു അന്തിമ തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

ഇത് എട്ടാം തവണയാണ് പാന്‍-ആധാര്‍ ബന്ധപ്പെടുത്തലിനുള്ള സമയ പരിധി സി ബി ഡി ടി നീട്ടിനല്‍കുന്നത്. 2020 മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും.

Latest