Connect with us

International

പൗരത്വ ഭേദഗതി നിയമത്തിൽ സൗഹൃദ രാജ്യങ്ങൾക്കും അതൃപ്തി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങൾക്ക് പോലും പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് അസ്വസ്ഥതയുണ്ടെന്ന് റിപ്പോർട്ട്.
നിയമം പാസ്സാക്കി രണ്ടാഴ്ച പിന്നിടുകയും ഇന്ത്യയിൽ മുസ്്ലിംകൾ അടക്കമുള്ളവർ വ്യാപക പ്രതിഷേധങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങൾക്ക് ആശങ്ക എന്ന രീതിയിൽ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഡൽഹിയിലെ വിദേശ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരുമാണ് ആശങ്ക രേഖപ്പെടുത്തിയതെന്നും ദേശീയ മാധ്യമം ചൂണ്ടിക്കാട്ടുന്നു.
“ആഭ്യന്തര കാര്യം” എന്ന നിലക്കാണ് നേരത്തേ അബാസഡർമാർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നത്. എന്നാൽ, തങ്ങൾ സമീപിച്ച 16 രാജ്യങ്ങളുടെ നയതന്ത്രജ്ഞരോ അംബാസഡർമാരോ പുതിയ നിയമത്തിലും പ്രതിഷേധത്തിലും ആശങ്ക രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട്ചെയ്തു.