Connect with us

Kerala

ശബരിമല വരുമാനം ₹163കോടി; 30,59,000 പേർ ദർശനം നടത്തി

Published

|

Last Updated

ശബരിമല | മണ്ഡലകാല വരുമാനം 163 കോടി രൂപയെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ്. മുൻ മണ്ഡല കാലത്തെ അപേക്ഷിച്ച് 55 ശതമാനം കൂടുതാലാണ് ഇത്. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇത് ഏകദേശം എട്ട് കോടി രൂപയോളം വരുമെന്നും ലേലത്തുകകൾ കണക്കാക്കിയിട്ടില്ല.

മണ്ഡല കാലത്ത് ഇരുമുടിക്കെട്ടേന്തി 30,59,000 പേർ ദർശനം നടത്തിയതായാണ് വലിയ നടപ്പന്തലിൽ സ്ഥാപിച്ച പൊലീസ് സ്‌കാനിംഗ് മെഷീന്റെ അടിസ്ഥാനത്തിലുള്ള കണക്ക്. ദർശനം നടത്തിയവരുടെ യഥാർഥ എണ്ണം 40 മുതൽ 45 ലക്ഷം വരെയാകാമെന്നും അദ്ദേഹം അറിയിച്ചു.

Latest