Connect with us

Kerala

ആലപ്പുഴയില്‍ വ്യത്യസ്ത വാഹാനാപകടങ്ങളില്‍ മൂന്ന് മരണം

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ വ്യത്യസ്തങ്ങളായ വാഹനാപകടങ്ങളില്‍ തമിഴ്‌നാട് സ്വദേശി അടക്കം മൂന്ന്‌പേര്‍ മരിച്ചു.തുറവൂര്‍ പുത്തന്‍ചന്തയില്‍ ഇരുചക്രവാഹനത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മധുര സ്വദേശി അജിത്ത് മരിച്ചു.രാവിലെ 8 മണിയോടെ ഉണ്ടായ അപകടത്തില്‍, അജിത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി.
മുഹമ്മ സി.എം.എസ്. സ്‌കൂളിനു സമീപം പുലര്‍ച്ചെ അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രികന്‍ പുത്തനങ്ങാടി സ്വദേശി റിന്‍സാണ് മരിച്ചത്.
എടത്വയില്‍, രാവിലെ അറുമണിയോടെ റോഡ് മുറിച്ചു കടന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. പച്ച സ്വദേശിനി സിസിലിക്കുട്ടി ജോസഫ് എന്ന 67 കാരിയാണ് മരിച്ചത്.

Latest