Connect with us

Kerala

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണ്ണര്‍ രാജിവെക്കണം: കെ മുരളീധരന്‍ എംപി

Published

|

Last Updated

തിരുവന്തപുരം | പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. ഇത്തരത്തില്‍ സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ രാജിവക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ സംശയമുണ്ട്. അവര്‍ ചിലര്‍ക്ക് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. അനൂകൂലിക്കുമ്പോള്‍ മതേതര പാര്‍ട്ടി, എതിര്‍ക്കുമ്പോള്‍ വര്‍ഗ്ഗീയം എന്ന നിലപാട് ശരിയല്ല. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ലെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ പിണറായിയുടെ പോലീസ് മേധാവി മോദിയുടെ നയം നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.