Connect with us

Kerala

പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, 17 പേര്‍ക്ക് പരുക്ക്

Published

|

Last Updated

പെരുമ്പാവൂര്‍ | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. തമിഴ്‌നാട് സ്വദേശി ധര്‍മ്മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഭൂപതി എന്നയാളുടെ നില ഗുരുതരമായി തുടരുകയാണ്.

തിരുപ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

---- facebook comment plugin here -----

Latest