Connect with us

Kozhikode

മർകസ് സമ്മേളനം: സംസ്ഥാനതല പ്രചാരണോദ്ഘാടനം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | ഏഷ്യയിലെ ഏറ്റവും വലിയ മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് മർകസ്സുസഖാഫത്തിസ്സുന്നിയ്യയുടെ 43ാം വാർഷിക സനദ്‌ദാന സമ്മേളനം 2020 ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നടക്കും. “സുസ്ഥിര സമൂഹം സുഭദ്രരാഷ്ട്രം” എന്നതാണ് സമ്മേളന പ്രമേയം.

സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപമുള്ള അധ്യാപക ഭവനിൽ നടക്കും.
മർകസ് ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സംസ്ഥാന തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി വി എസ് ശിവകുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം പത്ത് ലക്ഷം വൃക്ഷത്തൈ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം മേയർ കെ ശ്രീകുമാർ നിർവഹിക്കും.
തിരുവനന്തപുരം അതിരൂപത മോൺസിഞ്ഞോർ സി ജോസഫ്, ശാന്തിഗിരി ആശ്രമ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥികളായി സംബന്ധിക്കും.
കേരള സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പി എ ഹൈദ്രൂസ് ഫൈസി, ഡോ. എം അബ്ദുർറഹ്‌മാൻ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, എ സൈഫുദ്ദീൻ ഹാജി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എം അബ്ദുർറഹ്‌മാൻ സഖാഫി വിഴിഞ്ഞം, പി എ ഫാറുഖ് നഈമി, സിദ്ദീഖ് സഖാഫി നേമം സംബന്ധിക്കും.
സമ്മേളനത്തിന് മുമ്പുള്ള നൂറ് ദിനങ്ങളിൽ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി പ്രചാരണ സമ്മേളനങ്ങളും സെമിനാറുകളും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.