Connect with us

Kerala

ഇന്ധന വില വീണ്ടും വര്‍ധിച്ചു; പെട്രോളിനും ഡീസലിനും ഈ മാസത്തെ കൂടിയ നിരക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 ഉും ഡീസലിന് 19 ഉം പൈസയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം (പെട്രോള്‍-78.48, ഡീസല്‍-72.91), കൊച്ചി (പെട്രോള്‍-77.12, ഡീസല്‍-71.53), കോഴിക്കോട് (പെട്രോള്‍-77.45, ഡീസല്‍-71.87), എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്ക്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും വര്‍ധിച്ചു.

Latest