Connect with us

Kerala

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. വിഷയം സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരുമാണ്. ഇത്തരമൊരു നിയമം വിജ്ഞാപനം ചെയ്യാന്‍ അനുവദിക്കരുത്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. ഇതും സഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു.