Connect with us

National

നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു; നാവിക സേനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | നാവികസേനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവ്. സേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം കൈമാറിയിട്ടുണ്ട്.

നാവികസേനയുടെ ചില രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തിലുള്‍പ്പെട്ട ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ ഈമാസം ഇരുപതിന് വിശാഖപട്ടണത്ത് അറസ്റ്റിലായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കണ്ടെത്തിയിട്ടുള്ളത്. വിഷയത്തില്‍ കേന്ദ്രത്തിന്റെയും ആന്ധ്രപ്രദേശിന്റെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

---- facebook comment plugin here -----

Latest