Connect with us

International

ഹോങ്കോംഗിൽ മഴ അവഗണിച്ചും പ്രക്ഷോഭം തുടരുന്നു

Published

|

Last Updated

സെൻട്രൽ | ഹോങ്കോംഗിന്റെ വാണിജ്യ ജില്ലയായ സെൻട്രലിലെ പാർക്കിൽ മഴ അവഗണിച്ച് ആയിരക്കണക്കിനാളുകൾ ജനാധിപത്യ പ്രക്ഷോഭത്തിൽ അണിനിരന്നു. മഴയിൽ കുട ചൂടി കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച് യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന സംഘം മുദ്രാവാക്യം മുഴക്കി.

കുറ്റവാളികളെ കൈമാറൽ നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ വിശാലമായ ജനാധിപത്യ പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് അതിർത്തിയിലെ ഷോപ്പിംഗ് മാളുകളിലും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാക്കിയിരുന്നു.

പോലീസുമായി രൂക്ഷമായ ഏറ്റമുട്ടലുകളാണ് ഇവിടങ്ങളിൽ നടന്നത്. ചൈനയുടെ അതിർത്തിക്കടുത്തുള്ള ചില്ലറ വ്യാപാരം തടസ്സപ്പെടുത്താൻ ലക്ഷ്യം വെച്ചെത്തിയ പ്രക്ഷോഭകർക്ക് നേരെ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുതുവർഷ ദിനത്തിൽ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Latest