Connect with us

Kozhikode

കരിപ്പൂരിൽ ഫിറ്റ്‌നസ് സോൺ തുറന്നു

Published

|

Last Updated

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള ഫിറ്റ്നസ് സോൺ ഉഷാ പാഡി ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി | കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഫിറ്റ്‌നസ് കേന്ദ്രം തുറന്നു. യാത്രക്കാർക്ക് വ്യായാമം നടത്തുന്നതിനായി വിവിധ തരം ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വ്യോമയാന വകുപ്പ് ജോയിന്റ്‌സെക്രട്ടറി ഉഷാ പാഡി ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു, വിവിധ ഏജൻസി ഉദ്യോഗസ്ഥർ സംബന്ധിച്ചു.

അതേസമയം കസ്റ്റംസിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്ന യാത്രക്കാർക്ക് വേഗം പുറത്തിറങ്ങുന്നതിന് സൗകര്യമൊരുക്കാതെ ഫിറ്റ്‌നസ് സെന്റർ തുടങ്ങിയത് അഴിമതിക്കാണെന്നും യാത്രക്കാരുടെ സൗകര്യമാണ് പ്രധാനമെന്നും പ്രവാസികളുൾപ്പടെയുള്ളവർ പറഞ്ഞു.