Connect with us

National

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്; അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയാകും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാദി സര്‍ക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിക്ക് മുംബൈയിലെ വിധാന്‍ ഭവനിലാണ് സത്യപ്രതിജ്ഞ. ഉദ്ദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. എന്‍ സി പി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും ധനഞ്ജയ് മുണ്ടെ ധനകാര്യ വകുപ്പ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് അജിതിന് നല്‍കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് 10 പേര്‍ മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിലെത്തും. എന്‍ സി പിക്ക് 16ഉം ശിവസേനക്ക് 15ഉം (മുഖ്യമന്ത്രി ഉള്‍പ്പടെ) കോണ്‍ഗ്രസിന് 12ഉം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം മൂന്നുപേര്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞിട്ടുണ്ട്്. എന്‍ സി പി, കോണ്‍ഗ്രസ് കക്ഷികളില്‍ നിന്ന് രണ്ടു വീതവും.

Latest