Connect with us

Kerala

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന തലസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. വെമ്പായത്തിനു സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി (35), കല്ലുവാക്കുഴി സ്വദേശിവിഷ്ണു (24) എന്നിവരാണ് മരിച്ചത്.

മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. മനുവിന്റെ മാതാവിനെ കാണാന്‍ കല്ലുവാക്കുഴിയിലേക്കു പോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

Latest