Connect with us

Alappuzha

പിണറായി വിജയന് ഇപ്പോൾ ശുക്രദശ: വെള്ളാപ്പള്ളി നടേശൻ

Published

|

Last Updated

ആലപ്പുഴ | മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ ശുക്രദശയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഈ തരത്തിലൊരു അഭിപ്രായം വെള്ളാപ്പള്ളി നടേശൻ രേഖപ്പെടുത്താനുള്ള കാരണം പൗരത്വ നിയമത്തിനെതിരെയുള്ള സർവ്വകക്ഷി യോഗം സംഘടിപ്പിച്ചതാണ്.

ശബരിമല പ്രശ്നത്തിൽ എതിര് നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ സാധിച്ചത് വലിയ കാര്യമാണ്. കഴിഞ്ഞ വർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചുകീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Latest