Connect with us

National

ഭക്ഷണം കഴിക്കാൻ പോലീസിനെ ക്ഷണിച്ച് അലിഗഢ് വിദ്യാർഥികൾ

Published

|

Last Updated

അലിഗഢ് | ഓരോ ദിവസത്തെയും നിരാഹാര സമരത്തിന്റെ അവസാനമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കാൻ പോലീസുകാരെയും ക്ഷണിച്ച് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ. പ്രതിഷേധത്തിനിടെ കൊടുംക്രൂരതകൾക്കിരയായവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് വിദ്യാർഥികൾ നിരാഹാര സമരം നടത്തുന്നത്.

ബാബെ സയ്യിദ് ഗേറ്റിന് സമീപം വിദ്യാർഥികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പോലീസ് തയ്യാറായി. വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റ് ഫൈസുൽ ഹസനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം, അക്രമത്തിൽ പങ്കെടുത്തുവെന്ന് ആരോപണവിധേയരായവർക്കൊപ്പം പോലീസുകാർ ഭക്ഷണം കഴിച്ചത് ശരിയായില്ലെന്ന് ബി ജെ പിയുടെ ജില്ലാ വക്താവ് നിഷിത് കുമാർ പറഞ്ഞു.

Latest