Connect with us

National

പ്രക്ഷോഭകരില്‍ മലയാളികളുമെന്ന് യു പി പോലീസ്; കേരളത്തില്‍ പോസ്റ്റര്‍ പതിക്കാന്‍ നീക്കം

Published

|

Last Updated

ലക്‌നൗ | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അക്രമം നടത്തിയെന്നാരോപിച്ച് മലയാളികള്‍ക്കെതിരെ നടപടിയെടുക്കാൻ യു പി പോലീസ്. പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി കേരളത്തിലും പോസ്റ്റര്‍ പതിക്കാനാണ് യുപി പോലീസിന്റെ നീക്കം. പ്രക്ഷോഭങ്ങളില്‍ മലയാളികളും ഉണ്ടായിരുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാണ്‍പൂരിലാണ് കേരളത്തില്‍ നിന്നുള്ളവര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയതെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ തയ്യാറാക്കാനാണ് തീരുമാനം. കേരളത്തിനു പുറമെ ഡല്‍ഹിയിലും പോസ്റ്റര്‍ പതിക്കും. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും യു പി പോലീസ് അറിയിച്ചു.