Connect with us

National

സമരാഗ്നിയില്‍ അയഞ്ഞ് കേന്ദ്രം; പൗരത്വ പട്ടിക തയ്യാറാക്കല്‍ സംസ്ഥാനങ്ങളോട് ആലോചിച്ച ശേഷമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വീണ്ടും കേന്ദ്രം രംഗത്ത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുകയുള്ളൂവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പൗരത്വ പട്ടികയുടെ നടപടികള്‍ സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ കണക്കെടുപ്പിനായി ശേഖരിക്കുന്ന വിവരങ്ങളില്‍ ചിലത് എന്‍ആര്‍സിക്കായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ആര്‍സിയില്‍ രഹസ്യങ്ങള്‍ ഇല്ല. അത് നിയമപരമായ ഒരാ പ്രക്രിയ മാത്രമാണ്. എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ കേള്‍ക്കുകയും അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Latest