Connect with us

Kerala

പട്ടിക ജാതി സംവരണം: ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം; നിയമസഭാ സമ്മേളനം ഉടന്‍

Published

|

Last Updated

തിരുവനന്തപുരം | പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് തീരുമാനിക്കാന്‍ ഇന്ന് അടിയന്തര മന്ത്രിസഭാ യേഗാം വിളിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം. പുതുവര്‍ഷത്തിന് മുമ്പ് നിയമസഭ ചേരാനാണ് ആലോചന.

പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണം. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കാരണം.

Latest