Connect with us

National

മൻമോഹൻ സിംഗല്ല മോദി; എടുത്ത തീരുമാനങ്ങൾ നടപ്പാക്കും- അമിത് ഷാ

Published

|

Last Updated

ന്യൂഡൽഹി | മൻമോഹൻ സിംഗല്ല മോദിയെന്നും 56 ഇഞ്ച് നെഞ്ചളവുള്ള, തുടർച്ചയായ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മോദിയെന്നും എടുത്ത തീരുമാനങ്ങൾ അദ്ദേഹം നടപ്പാക്കിയിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ആളിക്കത്തിക്കുന്നതിന് പിന്നിൽ കോൺഗ്രസാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവർ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നതെന്നും അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമ പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക മതത്തിലെ ആളുകളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന് തെളിയിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണെന്നും ഷാ പറഞ്ഞു.

മുസ്‌ലിംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് കോൺഗ്രസും കൂട്ടാളികളും പ്രചരിപ്പിക്കുകയാണ്. ആരുടെയെങ്കിലും പൗരത്വം പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു വരി പോലും ആ നിയമത്തിൽ ഇല്ല. അങ്ങനെ ഉണ്ടെന്ന് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആളുകളെ പരസ്പരം ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.

Latest