Connect with us

National

'പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം'; വര്‍ഗീയ പരാമര്‍ശവുമായി യു പി പോലീസ് ഉദ്യോഗസ്ഥന്‍

Published

|

Last Updated

ലഖ്‌നൗ |പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന്യു പിയിലെ പോലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ പുറത്ത്. മീററ്റ് എസ് പി അഖിലേഷ് എന്‍ സിങ്ങാണ് ഡിസംബര്‍ 20 ന് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇടവഴിയിലൂടെ നടന്നു നീങ്ങുന്നതിനിടെ പ്രദേശവാസികളോട് സംസാരിക്കുന്ന അഖിലേഷിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സംഘര്‍ഷത്തിനിടയില്‍ ലിസാരി ഗേറ്റില്‍ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. “നിങ്ങള്‍ക്ക് എവിടെ പോകാനാണ്? ഞാന്‍ ഈ വഴി ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുന്നുണ്ട്” എന്നുപറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങള്‍ നിസ്‌കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികള്‍ മറുപടി പറഞ്ഞു
“അത് നല്ലതാണ്. എന്നാല്‍ ഈ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെനിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ?ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കും.” അഖിലേഷ് പറയുന്നു. താന്‍ എല്ലാം തകര്‍ക്കു അഖിലേഷ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest