Connect with us

International

കസാഖിസ്ഥാനില്‍ നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു

Published

|

Last Updated

അല്‍മാട്ടി  |കസാഖിസ്ഥാനിലെ അല്‍മാട്ടി നഗരത്തില്‍ നൂറോളം പേര്‍ സഞ്ചരിച്ച യാത്രാ വിമാനം തകര്‍ന്നു.

ബെക് എയര്‍ കമ്പനിയുടേതാണ് വിമാനം. ഏഴോളം പേര്‍ മരിച്ചതായി കസഖ്സ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. അല്‍മാട്ടിയില്‍നിന്നും നുര്‍സുല്‍ത്താനിലേക്ക് പോവുകയായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest