Connect with us

Kerala

കുന്നംകുളത്ത് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്

Published

|

Last Updated

കുന്നംകുളം | പുലരിയില്‍ കുന്നംകുളം ജങ്ഷനില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. പഴഞ്ഞി ചീരന്‍വീട്ടില്‍ ജോസിന്റെ മകന്‍ റെന്നിങ്ങ്‌സ് (35) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.

കല്ലുംപുറം നെയ്യന്‍വീട്ടില്‍ ജോയിയുടെ മകന്‍ ജിനു (27)വിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബെംഗളുരുവില്‍നിന്ന് എറണാകുളത്തക്ക് പോകുന്ന കര്‍ണാടക ആര്‍ ടി സി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. വടക്കാഞ്ചേരി റോഡില്‍ നിന്ന് ബൈക്കില്‍ പട്ടാമ്പി റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. ഓടിക്കൂടിയവര്‍ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ റെന്നിങ്ങ്‌സ് മരിച്ചു. വടക്കാഞ്ചേരി റോഡിലെ വര്‍ക്ക്‌ഷോപ്പ് അടച്ച് ഇരുവരും വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് അപകടം. ബസും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Latest