Connect with us

Gulf

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംവാദം: അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാനമായ റിയാദില്‍ ആര്‍ എസ് എസിന്റെ പ്രവാസി സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേന പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംവാദം സംഘടിപ്പിച്ച അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി.
റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിലാണ് “ദേശീയ പൗരത്വ നിയമം- മിഥ്യയും സത്യവും” എന്ന തലക്കെട്ടില്‍ യോഗം ചേര്‍ന്നത്.

പരിപാടിയില്‍ റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേനയായിരുന്നു പരിപാടിക്കായി ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതിനിടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍.

Latest