Connect with us

National

എന്‍ ആര്‍ സിയില്‍ നിലപാട് മയപ്പെടുത്തി പ്രതിഷേധം തണുപ്പിക്കാന്‍  ബി ജെ പി നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമഭേദഗതിക്കും പൗരത്വപ്പട്ടികക്കുമെതിരായ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ബി ജെ പിയുടെ നീക്കം. രാജ്യത്ത് ഉയരുന്ന കനത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ അനുകൂലിക്കില്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പാര്‍ട്ടികളും അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിഷയം എന്‍ ഡിക്കുള്ളില്‍ എതിര്‍പ്പിനിടയാകുകയും ചെയ്തിരിക്കുകയാണ്. ബി ജെ പിക്കുള്ളിലും അമിത് ഷാക്കെതിരെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം വിഷയം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ആര്‍ സി നടപ്പാക്കുന്ന തീരുമാനത്തില്‍ നിന്ന്താ ത്കാലികമായി പിന്നോക്കം പോകാനാണ് ബി ജെ പി നീക്കം.

പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ കടുത്ത നിലപാട് തത്കാലം മാറ്റിവെച്ച്, പൗരത്വപ്പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്ന സമീപനം പ്രധാനമന്ത്രി അവതരിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്. ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലേറ്റ വലിയ തോല്‍വിയും വരാനിരിക്കുന്ന ബീഹാര്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളും ബി ജെ പിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

പൗരത്വനിയമത്തിനുപിന്നാലെ പൗരത്വപ്പട്ടികയും നടപ്പാക്കുമെന്ന ഉറച്ചതീരുമാനമാണ് ബി ജെ പി ീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ഒരുമാസമായി വിവിധ പൊതുവേദികളില്‍ ആവര്‍ത്തിച്ചിരുന്നത്. ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കാര്യം പ്രചാരണ വിഷയമായതാണ്. പൗരത്വനിയമത്തെ നേട്ടമായി ചിത്രീകരിച്ചുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഗുണംചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍, പൗരത്വനിയമത്തിനെതിരെയും പട്ടികക്കെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ബി ജെ പിയുടെ കണക്കുകൂട്ടല്‍ പാളി. കടുത്ത നിലപാട് മാറ്റിവെക്കേണ്ടത് താത്കാലികമായെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് നേതൃത്വമെത്തി. സര്‍ക്കാര്‍ യങ്ങളെ വിമര്‍ശിച്ച് എന്‍ ഡി എ ഘടകകക്ഷികളായ അസം ഗണപരിഷത്ത്, ജെ ഡി യു, അകാലിദള്‍ എന്നിവ രംഗത്തെത്തിയതും ബി ജെ പിക്ക് ക്ഷീണമായിയിരിക്കുകയാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് മോദി കഴിഞ്ഞ ദിവസം രാംലീലയില്‍ നടത്തിയ പ്രസംഗമെന്നാണ് റിപ്പോര്‍ട്ട്.

Latest