Connect with us

Techno

ആപ്പിളിനെ വെല്ലാൻ റിയൽമിയുടെ ബഡ്സ് എയർ

Published

|

Last Updated

ന്യൂഡൽഹി | ആപ്പിളിനെ വെല്ലുന്ന വയർലെസ് ഇയർബഡുകളുമായി ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ റിയൽ മി. കമ്പനിയുടെ ആദ്യത്തെ വയർലെസ് ഇയർബഡിന് ആപ്പിളിന്റെ എയർപോഡിനോടാണ് കാഴ്ച്ചയിൽ സാമ്യം.
എന്നാൽ ആപ്പിളിന്റെ മൂന്നിലൊന്ന് വിലക്കാണ് റിയൽമി ഇയർബഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ വിപണിയിലെത്തിയിരിക്കുന്ന ബഡ്‌സ് എയറിന് 3,999 രൂപയാണ് വില. ഡിസംബർ 23നാണ് അടുത്ത വിൽപ്പന നടക്കുക.
ബഡ്‌സ് എയർ 17 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാനാകുമെന്നാണ് റിയൽമിയുടെ അവകാശവാദം.

ഇന്ത്യൻ വിപണിയിൽ 5000 രൂപയേക്കാൾ കുറവിൽ ഇയർ ബഡ്‌സ് വിൽക്കുന്ന ലീഫ് പോഡ്‌സ്, നോയിസ് ഷോട്‌സ് എക്‌സ്3 എന്നിവയുമായിട്ടായിരിക്കും റിയൽമി ബഡ്‌സിന്റെ മത്സരം.