Connect with us

National

ജാമിഅ വിദ്യാര്‍ഥികളുടെ പ്രക്ഷോഭ വേദിയില്‍ മോദിക്ക് മറുപടിയുമായി യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ തള്ളിയും പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി രാംലീലയില്‍ നടത്തിയ പ്രസംഗം അടിസ്ഥാന രഹിതമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടല്ലെന്നും മറിച്ച് മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കിയതിനാലാണെന്നും യെച്ചൂരി പറഞ്ഞു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു യെച്ചൂരി.

പീഡനം നേരിട്ട് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് നേരത്തെയുള്ള നിയമപ്രകാരം തന്നെ പൗരത്വം നല്‍കിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ല. ആര്‍ക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മള്‍ ആവശ്യപ്പെടുന്നത്. അതില്‍ നിന്ന് മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരും. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തും. മോദിയുടെയും അമിത് ഷായുടെയും കൈകളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest