Connect with us

National

മോദിയും അമിത് ഷായും ചേര്‍ന്ന് യുവാക്കളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് ഇന്ത്യയിലെ യുവാക്കളുടെ ഭാവി നിശിപ്പിച്ചായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പത്ത് വ്യവസ്ഥ തകര്‍ത്തത് മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇന്ത്യയെ വിഭജിക്കാന്‍ ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാവുന്നില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്, ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്‌നേഹിച്ചുകൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂവെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദി വിമര്‍ശം. എന്നാല്‍ പൗരത്വ നിയമത്തെ എടുത്തുപറഞ്ഞ് അദ്ദേഹം ഒരു വിമര്‍ശനവും നടത്തിയില്ല എന്നതും ശ്രദ്ധേയമായി.

Latest