Connect with us

Techno

ഗൂഗിൾ മുഴുസമയ ജോലിക്കാരെ തേടുന്നു; ഇന്ത്യക്കാരെ പരിഗണിക്കും

Published

|

Last Updated


സാൻഫ്രാൻസികോ/ ന്യൂഡൽഹി | താത്കാലിക ജോലിക്കാരെ വെച്ച് മോശം സേവനങ്ങൾ നൽകുന്നുവെന്ന നിരന്തരമായ വിമർശം മറികടക്കാൻ ഗൂഗിൾ. ഇന്ത്യയെ ലക്ഷ്യംവെച്ച് 3800 മുഴുസമയ ജോലിക്കാരെ തേടുകയാണ് ഗൂഗിൾ. അടുത്ത വർഷത്തോടെ വിവിധ മേഖലയിൽ ജോലിക്കാരെ നിയമിക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.

കോളുകൾ സ്വീകരിക്കുക, ക്യാമ്പയിനുകൾ നടത്തുക തുടങ്ങിയ പദ്ധതികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. ഇന്ത്യയും ഫിലിപ്പൈൻസുമാണ് ജീവനക്കാർക്കായി ഗൂഗിൾ തേടുന്ന രാജ്യങ്ങൾ. അടുത്ത വർഷത്തോടെ കമ്പനിയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.