Connect with us

National

രണ്ട് ലക്ഷത്തോളം ബി ജെപിക്കാരെ വകവെക്കാതെ മോദിക്ക് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം, ആര്‍ത്തിരുമ്പുന്ന രണ്ട് ലക്ഷത്തോളം ബി ജെ പി പ്രവര്‍ത്തകര്‍, എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്നും പൗരത്വ ബില്ലിനെതിരെ ഒരാള്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കവേയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ പ്രതിഷേധിച്ചത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മോദി പ്രസംഗം തുടരവെ ബി ജെ പിക്കാര്‍ക്കിടയില്‍ നിന്ന് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഇയാളെ ഉടന്‍ പോലീസ് യോഗത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

പൗരത്വ നിയമം പാസാക്കിയത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നാണ് യോഗത്തില്‍ മോദി പറഞ്ഞത്. നിയമം പാസാക്കിയ പാര്‍ലിമെന്റിനെ ആദരിക്കണം. നിയമഭേദഗതി പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ല. പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ മൗന സമ്മതമുണ്ട്. പ്രതിപക്ഷത്തിന് ഭയമാണ്. സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മോദി യോഗത്തില്‍ കുറ്റപ്പെടുത്തി.

Latest