Connect with us

National

പ്രതിഷേധം; 15 പേര്‍ കൊല്ലപ്പെട്ടു, 879 പേരെ അറസ്റ്റ് ചെയ്തു: ഉത്തര്‍പ്രദേശ് ഡി ജി പി

Published

|

Last Updated

ലക്‌നൗ | യു പിയില്‍ പൗരത്വ നിയമ ഭേദഗതിക്കും (സി എ എ), ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി പ്രതിഷേധ സമരത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഡി ജി പി. ഒ പി സിംഗ് വെളിപ്പെടുത്തി. 288 പോലീസുകാര്‍ക്ക് പരുക്കേറ്റു. 879 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ 5000ത്തോളം പേരെ കസ്റ്റഡിയിലെടുത്തതായും ഡി ജി പി പറഞ്ഞു. 135 ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ്, അര്‍ധ സൈനിക വിഭാഗം റാപ്പിഡ് ആക്ഷന്‍ സേന (ആര്‍ എ എഫ്), അടിയന്തര പ്രതികരണ സേന (ക്യു ആര്‍ ടി) സംഘങ്ങള്‍ സംഘര്‍ഷബാധിത മേഖലകളിലുള്‍പ്പടെ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്.