Connect with us

National

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം: വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നത് പ്രകോപനമുണ്ടാക്കുന്നതിനും നാട്ടില്‍ അരാജകതയുണ്ടാക്കുന്നതിനും വേണ്ടിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൈയടി നേടുന്നതിനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടിയുള്ള പ്രകടനം മാത്രമാണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്ന സ്ഥിതിയാണുള്ളതെന്ന് പി എസ് സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെ മുരളീധരന്‍ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശരിയല്ല. പരസ്യമായി പ്രതിഷേധത്തിനിറങ്ങുകയാണെങ്കില്‍ തങ്ങളുടെ ശമ്പളം വേണ്ടെന്നു വെക്കാന്‍ അവര്‍ തയാറാകണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് കള്ള പ്രചാരണം വ്യാപകമാണെന്നും ആരുടെയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ നിയമത്തില്‍ ഇല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest