Connect with us

National

ബലാത്സംഗത്തിനു ശേഷം ബന്ധു തീക്കൊളുത്തി പരുക്കേല്‍പ്പിച്ച യുവതി മരിച്ചു

Published

|

Last Updated

ലക്‌നൗ | യു പിയിലെ ഫത്തേഹ്പൂരില്‍ ബലാത്സംഗത്തിനു ശേഷം ബന്ധു തീക്കൊളുത്തി പരുക്കേല്‍പ്പിച്ച യുവതി മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്.

അയല്‍വാസിയായ ബന്ധുവാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.