Connect with us

Kerala

മുൻ പ്രധാനമന്ത്രി ദേവഗൗഡ കോട്ടക്കലിൽ ചികിത്സക്കെത്തി

Published

|

Last Updated

കോട്ടക്കൽ | മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ പ്രസിഡന്റുമായ ദേവഗൗഡ കോട്ടക്കലിൽ ചികിത്സക്കെത്തി. കാൽമുട്ട് ചികിത്സക്കാണ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്ത്. ഈ മാസം 28 വരെയാണ് ചികിത്സ.

രാവിലെ പത്ത് മണിയോടെ എത്തിയ ഗൗഡയെ ജലസേജന വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് പി കെ നാണു എം എൽ എ, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, സെക്രട്ടറി അഡ്വ. മുരുഗദാസ് ,കെ കെ ഫൈസൽ തങ്ങൾ, ലോഹ്യ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Latest