Connect with us

National

പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ചു; വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കുന്നു, ചെങ്കോട്ടയില്‍ നിരോധനാജ്ഞ

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ വിദ്യാര്‍ഥികളും ഇടത് പാര്‍ട്ടികളും നടത്താന്‍ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്കും ഇടത് പാര്‍ട്ടികള്‍ മണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്കുമാണ് മാര്‍ച്ച് തീരുമാനിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനുമതി നല്‍കാത്തതിനെ കൂസാതെ മാര്‍ച്ചിനെത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.

അക്രമമുണ്ടാകുമെന്നത് മുന്‍നിര്‍ത്തി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിഅ മില്ലിയ യൂനിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എന്നിവക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കര്‍ശന പരിശോധനക്കും ശേഷമേ ഗുരുഗ്രാമില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു.

മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലക്നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ മാര്‍ച്ചുകള്‍ക്കും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

Latest