Connect with us

National

അലിഗഢ് വൈസ് ചാൻസലറും റജിസ്ട്രാറും രാജിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ

Published

|

Last Updated

ഡൽഹി | പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമരം ചെയ്ത അലിഗഢ് വിദ്യാർഥികളെ അടിച്ചമർത്താൻ അനുമതി നൽകിയ വൈസ്ചാൻസലറും റെജിസ്ട്രറും രാജിവെക്കണമെന്ന ആവശ്യവുമായി അലിഗഢ്  സർവകലാശാല വിദ്യാർഥികൾ രംഗത്ത്. വിസിയും റജിസ്ട്രാറും കേന്ദ്രസർക്കാരിന്റെ പാവകളായി മാറിപ്പോയെന്നും വിദ്യാർഥികൾ പറഞ്ഞു.

ഡിസംബർ പതിനഞ്ചാം തീയതി രാത്രി സമാധാനപരമായി നടന്ന സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന ക്രൂരമായ നടപടികൾക്ക് അനുമതി കൊടുത്തതിലൂടെ ഹിന്ദുത്വ അജണ്ടകളോട് ചേർന്ന് നിൽക്കാനാണ് താൽപ്പര്യമെന്ന് അധികൃതർ തെളിയിക്കുകയാരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.

ജാമിഅ മില്ലിയയിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുകയും അക്രമം അഴിച്ചുവിടുകയും വിദ്യാർഥികൾക്കെതിരെ നിഷ്ടൂരമായി പ്രവർത്തിച്ച പോലീസ് നടപടികൾക്കെതിരെ വിസി രംഗത്ത് വന്നിരുന്നു. എന്നാൽ അലീഗഢിലെ സമരത്തെ അടിച്ചമർത്താൻ അനുമതി നൽകിയത് വൈസ് ചാൻസലർ താരിഖ് മൻസൂറും റെജിസ്ട്രാർ അബ്ദുൽ ഹമീദും ആണെന്ന് അവർ പ്രതികരിക്കുകയുണ്ടായി.

Latest