Connect with us

Malappuram

സ്റ്റുഡൻഡം പ്രൊട്ടസ്റ്റിംഗ് സംഘടിപ്പിച്ചു

Published

|

Last Updated

കൊണ്ടോട്ടി | പൗരത്വ നിയമ ഭേദഗതിക്കെതിരിൽ ബുഖാരി ദഅവ കോളജ് വിദ്യാർഥി സംഘടന സാബിക് (സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ബുഖാരി ഇസ്ലാമിക് ദഅവ കോളജ്) സ്റ്റുഡൻഡം പ്രൊട്ടസ്റ്റിംഗ് പ്രതിഷേധ റാലി നടത്തി.

ബുഖാരി ക്യാമ്പസിൽ നിന്ന് ആരംഭിച്ച റാലി കൊണ്ടോട്ടി നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ മതേതരത്വ സംവിധാനത്തിന് വെല്ലുവിളിയാണെന്നും ജാമിഅ മില്ലിയ അടക്കമുള്ള കേന്ദ്ര സർവകലാശാലകളിലെ വിദ്യാർഥി സമരങ്ങൾക്കെതിരിൽ നടക്കുന്ന പോലീസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് റാലി സമാപിച്ചത്. ജാബിർ കാരേപറമ്പ്, മുർശിദ് തൂത, ഹാശിം അന്താമാൻ സംസാരിച്ചു.